കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് എറണാകുളത്ത് വൻ വരവേൽപ്പ്

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിൽ വൻ വരവേൽപ്പ്. കോതമംഗലം, മൂവാറ്റുപുഴ, പിറവം, പട്ടിമറ്റം എന്നിവിടങ്ങളിൽ ജാഥയ്ക്ക് ആദ്യദിനം സ്വീകരണം നൽകി. കർഷകരുടെ ബാങ്ക് വായ്പകൾക്ക് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച മൊറൊട്ടോറിയം അട്ടിമറിക്കുന്ന ബാങ്കുകൾക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയായ കോതമംഗലം, മൂവാറ്റുപുഴ, പിറവം, പട്ടിമറ്റം എന്നിവിടങ്ങളിലായിരുന്നു ജില്ലയിലെ ആദ്യദിന പര്യടനം. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ച ജാഥയെ ജില്ലാ അതിർത്തിയായ പൈങ്ങോട്ടൂരിൽ സ്വീകരിച്ചു. തുടർന്ന് ആദ്യ കേന്ദ്രമായ കോതമംഗലത്ത് സ്വീകരണം.

കിഴക്കൻമേഖലയിലെ കർഷകജനത ഇടതു ജാഥയെ നെഞ്ചേറ്റുന്നതാണ് കണ്ടത്. ആയിരങ്ങൾ സ്വീകരണ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തി.

കർഷകരുടെ ബാങ്ക് വായ്പകൾക്ക് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച മൊറൊട്ടോറിയം നടപ്പാക്കാത്ത ബാങ്കുകൾക്കെതിരെ നടപടി വേണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഇടുക്കിയിലെ കർഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലായിരുന്നു ഈ ആവശ്യം.

തുടർന്ന് ജാഥ മൂവാറ്റുപുഴയിലേക്ക്. മൂന്ന് പുഴകളുടെ സംഗമ ഭൂമിയിൽ ജാഥയെ വരവേൽക്കാൻ എത്തിയത് ആയിരങ്ങൾ. ഇല്ലാത്ത ചർച്ച് പേരിൽ ക്രൈസ്തവ ജനതയെ ഇടതുപക്ഷത്തിന് എതിരാകാൻ ചിലർ ശ്രമിക്കുകയാണെന്ന് കോടിയേരി പറഞ്ഞു .

തുടർന്ന് പിറവം , കുന്നത്തുനാട് മണ്ഡലത്തിലെ പട്ടിമറ്റം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ ജില്ലയിലെ ആദ്യദിന പര്യടനം പൂർത്തിയാക്കി. ജില്ലയിലെ രണ്ടാംദിനം പെരുമ്പാവൂർ അങ്കമാലി ആലുവ കളമശ്ശേരി എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News