വിശാഖപട്ടണം: കോണ്‍ഗ്രസ് പ്രാദേശിക വനിതാ നേതാവിനെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിജയറെഡ്ഡിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. ഫ്‌ലാറ്റിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരു പുരുഷനും സ്ത്രീയും ഇവരെ പല തവണയായി വന്നു കണ്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

തൊഴില്‍ ആവശ്യവുമായി ബന്ധപ്പെട്ട് മറ്റൊരു സ്ഥലത്തേയ്ക്ക് പോകുകയാണെന്ന് ഇവരുടെ ഫോണില്‍ നിന്നും ഭര്‍ത്താവിന്റെ ഫോണിലേക്ക് കഴിഞ്ഞ ദിവസം മെസേജ് വന്നിരുന്നു.

തുടര്‍ന്ന് വീട്ടിലെത്തിയ ഭര്‍ത്താവ് വീട് പൂട്ടിക്കിടക്കുന്നത് കണ്ട് അയല്‍വാസിയുടെ വീട്ടിലാണ് കിടന്നിരുന്നത്. അടുത്ത ദിവസം സ്‌പെയര്‍ കീ ഉപയോഗിച്ച് വീടുതുറന്നപ്പോഴാണ് മരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തിയത്.

കുത്തേറ്റ് മരിച്ച നിലയില്‍ ബാത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.