സ്ത്രീയെന്ന് പരിചയപ്പെടുത്തി ഫുള്‍ടെെം ചാറ്റിങ്ങ്; ഒടുവില്‍ കാണാതെ പറ്റില്ലെന്ന നിലയില്‍; കാണാനെത്തിയപ്പോള്‍ ഞെട്ടി; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് പൊക്കിയതിങ്ങനെ 

തൊടുപുഴ: പൊലീസിനെ പറ്റിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് ഫേസ്ബുക്കില്‍ അക്കൗണ്ടുണ്ടാക്കി പൊക്കി. മോഷണക്കേസ് പ്രതിയായ തൊടുപുഴ ചുങ്കം കാഞ്ഞിരത്തിങ്കല്‍ അലക്‌സ് കുര്യനെയാണ് പൊലീസ്  ചാറ്റിങ് വ‍ഴി പൊക്കിയത്.

ഫേസ് ബുക്കില്‍ സ്ത്രീയുടെ പേരില്‍ വ്യാജ പ്രെഫെെലുണ്ടാക്കി ചാറ്റിങ്ങ് നടത്തിയാണ് പൊലീസ് വയനാട്ടില്‍ വിവാഹം ക‍‍ഴിച്ച് താമസിക്കുകയായിരുന്ന അലക്സിനെ  പൊക്കിയത്.

മോഷണക്കേസില്‍ പ്രതിയായ അലക്സ് 2010 മുതല്‍ ഒളിവിലാണ്.  കേസില്‍ ജാമ്യ മെടുത്ത ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങി വയനാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

അതേ സമയം കുറച്ചുനാള്‍ മുമ്പ് മറ്റൊരു കേസുമായി ബന്ധപ്പെട്ട പ്രതിയെ തേടി പൊലീസ് എറണാകുളത്തെത്തുകയും ഇയാലുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു.

ഇയാളുടെ ഫോണിലേക്ക് വന്ന കോളുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അലക്സാണോയെന്ന് സംശയമുണ്ടുണ്ടാകുന്നത്.

തുടര്‍ന്ന് മൊബെെല്‍ നമ്പര്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ പരിശോധി ക്കുകയും ഉറപ്പുവരുത്തുകയും ചെയ്തു. തുടര്‍ന്ന് മെസഞ്ചര്‍ വഴി ഇടുക്കി സൈബര്‍ സെല്‍ വിദഗ്ധര്‍ ഇയാളുമായി സ്ത്രീയെന്ന് പരിചയപ്പെടുത്തി ചങ്ങാത്തം സ്ഥാപിച്ചു. വയനാട്ടിലെത്തി വിളിച്ചുവരുത്തി സാഹസികമായി പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News