ഖനിയില്‍ കുടുങ്ങിയ 13 പേരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

മേഘാലയിലെ ഖനിയില്‍ കുടുങ്ങിയ 13 പേരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കഴിഞ്ഞ ഡിസംബറിലാണ് 13 പേര്‍ ഈ ഖനിക്ക് ഉള്ളില്‍ കുടുങ്ങിയത്. ഇതില്‍ ഒരാളുടെ മൃതദേഹം ജനുവരി 26 ന് ലഭിച്ചിരുന്നു.

ഒന്നില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തക സംഘം ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഉള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ലൈറ്റെയിന്‍ നദിക്ക് അടുത്തുള്ള ജയ്ന്തിയ മലനിരക്കള്‍ക്കിടയിലുള്ള അനധികൃത ഖനിയാണ് ഇത്.

കേന്ദ്ര സര്‍ക്കാരിനോടും മേഘാലയ സര്‍ക്കാരിനോടും ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

നദിയില്‍ നിന്നുള്ള വെള്ളം അപ്രതീക്ഷിതമായി ഖനിക്ക് ഉള്ളിലേക്ക് എത്തിയതാണ് ഈ ദുരന്തത്തിന് ഇടയാക്കിയത്. കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News