ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആയുള്ള രണ്ടാം ഉച്ചകോടിക്ക് തുടക്കമായി.

വിയ്റ്റനാം തലസ്ഥാനമായ മെട്രോപോള്‍ ഹോട്ടലിലാണ് കൂടിക്കാഴ്ച. 20 മിനിറ്റ് ചര്‍ച്ചക്ക് ശേഷം അത്താഴ വിരുന്നും നടന്നു.ഇന്നും നാളെയും ആയി നടക്കുന്ന ഔദ്യോഗിക ചര്‍ച്ചകളുടെ വേദി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് ചരിത്ര നിമിഷമായി കരുതപ്പെടുന്ന ഉച്ചകോടി നടന്നത്. അന്ന് ആണവനിരായുധധീകരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അത് നടപ്പാക്കുന്നത് എങ്ങനെയാണെന്ന് ധാരണയായിരുന്നില്ല. രണ്ടാം ഉച്ചകോടിയുടെ ലക്ഷ്യവും അതാണ്.