നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം

നിയന്ത്രണരേഖയില്‍ വീണ്ടും വെടിവയ്പ്പ്. പുഞ്ച് മേഖലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്ക് വെടിവയ്പ്പ്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

അതേസമയം പാകിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ തിരികെയെത്തിക്കാന്‍ നീക്കങ്ങള്‍
ശക്തം. നയതന്ത്ര തലത്തില്‍ നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ.

അഭിനന്ദനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ട് കഴിഞ്ഞു.

അഭിനന്ദന്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലായതിന്റെ ഞെട്ടലിലാണ് സ്വദേശമായ മാടമ്പാക്കത്തെ പ്രദേശവാസികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here