രാജ്യത്തിന്‍റെ അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമായിരിക്കുകയാണ്. ഇനിയെന്താണ് നടക്കുവാന്‍ പോകുന്നതെന്ന് രാജ്യം മു‍ഴുവന്‍ ഉറ്റുനോക്കുമ്പോള്‍ ക‍ഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാടിനുണ്ടായ നഷ്ടത്തിന്‍റെ കണക്കുകള്‍ കൂടി നാം അറിയണം.

നിരവധി ജനങ്ങളുടെയും സൈനികരുടെയും ജീവനെടുത്ത 2399 ഭീകരാക്രമണങ്ങളാണ് രാജ്യത്തിനകത്ത‌് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത്. ഭീകരരുൾപ്പെടെ 4493 പേരാണ് 2014നും 2019 ഫെബ്രുവരി 15നും ഇടയിൽ കൊല്ലപ്പെട്ടത്.

ഇതില്‍ 1214 പേര്‍ സാധാരണക്കാരും 893 പേര്‍ സൈനികരുമാണെന്നാണ് സൗത്ത‌്ഏഷ്യ ടെററിസം പോർട്ടലിന്റെ കണക്കുകൾ പറയുന്നത്.

വിഡിയോ കാണാം..