ഇന്ത്യക്ക്‌ പൂര്‍ണ്ണ പിന്തുണയുമായി അമേരിക്ക

ഇന്ത്യക്ക്‌ പൂര്‍ണ്ണ പിന്തുണയുമായി അമേരിക്ക. ജയ്‌ഷേ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിച്ചു.

പാക്കിസ്ഥാന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഭീകരവാദികള്‍ക്ക് നല്‍കുന്ന സഹായം നിര്‍ത്തലാക്കണം ജയ്‌ഷേ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം ഫ്രാന്‍സും,ബ്രിട്ടനും,അമേരിക്കയും സംയുക്തമായി യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ വച്ചു.

ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് വര്‍ദ്ധിക്കുന്നു.പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പ് നല്‍കിയ അമേരിക്ക ഇന്ത്യന്‍ നടപടികളെ പിന്തുണച്ച് രംഗത്ത് എത്തി.

തീവ്രവാദികള്‍ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായം പാക്കിസ്താന്‍ നിര്‍ത്തലാക്കണം. സ്വന്തം മണ്ണിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടതെന്നും അമേരിക്ക പാക്കിസ്താനോട് പറഞ്ഞു. അതേ സമയം ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഫോണില്‍ സംസാരിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ ഇന്ത്യന്‍ നടപടിയെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കി.

ജയ്‌ഷേ മുഹമ്മദിനെതിരെ നടപടിയെടുക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും അദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും അതിര്‍ത്തി കടന്നുള്ള അക്രമങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചകളിലേയ്ക്ക് വരണമെന്നും സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

ജയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും സംയുക്തമായി യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ മുന്നോട്ട് വച്ചത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ചൈന മാത്രമാണ് എതിര്‍ക്കുന്നതെങ്കിലും പുല്‍വാമ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നിലപാട് മാറ്റിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേ സമയം ഇന്നും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഇന്ത്യക്കെതിരെ പ്രകോപനപരമായ സൈനീക നടപടികള്‍ ഉണ്ടായി. പൂഞ്ച് സെക്ടറിലെ കൃഷ്ണ ഗാട്ടി സെക്ടറില്‍ പുലര്‍ച്ചെ ആറ് മണിയ്ക്ക് ഇന്ത്യന്‍ സൈനീക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ പാക്ക് സൈനീകര്‍ പിന്‍വാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News