തിരുവനന്തപുരം: അതിര്‍ത്തിയിലെ സംഘര്‍ത്തിന്റെ പശ്ചാത്തലത്തില്‍ കേരളമുള്‍പ്പെടുന്ന തീരദേശത്തും കടലിലും അതീവ ജാഗ്രതാ നിര്‍ദേശം.

അറബിക്കടലില്‍ നാവിക, വ്യോമ, തീരദേശ സേനകള്‍ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കി. തീരദേശങ്ങളിലെ പൊലീസും ജാഗ്രത പുലര്‍ത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംശയകരമായ രീതിയിലുള്ള യാനങ്ങളേയോ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളോ കടന്നുകയറ്റങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിവരമറിയിക്കണമെന്ന് ഫിഷറീസ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.