ദില്ലി: പാക്കിസ്ഥാന്‍ പിടിയിലുള്ള വ്യോമസേന പൈലറ്റിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് രാജ്യം ആശങ്കപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.

മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് എന്ന പേരില്‍ നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ബിജെപി പ്രവര്‍ത്തകരുമായി തിരഞ്ഞെടുപ്പ് ചര്‍ച്ച നടത്തും. എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും പ്രചാരണങ്ങള്‍ നിറുത്തി വച്ചിരിക്കുമ്പോഴാണ് മോദിയുടെ ആഘോഷം.

‘ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ്’ എന്ന അവകാശവാദത്തോടെയാണ് പരിപാടി നടക്കുന്നത്.