തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സമരമുഖത്തേക്ക്

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് സമരമുഖത്തേക്ക്.എല്‍ ഡി എഫ് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിമാനത്താനളത്തിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്.പരിപാടി എല്‍ ഡി ഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന് തീറെഴുതാന്‍ തയ്യാറെടുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായാണ് സമരരംഗത്തുള്ളത്.കേന്ദ്രത്തിന്റെ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപെട്ട് എല്‍ ഡി എഫ് ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.

ശംഖുംമുഖത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സമരപന്തലിലെത്തിയപ്പോള്‍ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.വിമാനത്താവളത്തിനാവശ്യമായ ബാഹ്യ സൗകര്യങ്ങള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായെങ്കിലും കേന്ദ്രം സമ്മതിച്ചില്ലെന്നും അദാനിഗ്രൂപ്പിന് നല്‍കാനാണ് കേന്ദ്രത്തിനിഷ്ടമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ പോലും സ്വകാര്യ മുതലാളിക്ക് തീറെഴുതാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്.രാജ്യത്തെ വില്‍ക്കുന്നതില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ മുഖമാണെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളം ആദാനിഗ്രൂപ്പിന് തീറെഴുതുന്നതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ആരംഭിച്ചിരിക്കയാണ്.വിമാനത്താവളത്തിന് അകത്തും പുറത്തുമായി തൊഴിലാളികളും സമരരംഗത്തുണ്ട്.കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് എല്‍ ഡി എഫിന്റെ തീരുമാനം.എല്‍ ഡി എഫിന്റെ പ്രമുഖനേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here