അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിന് നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിന് നിര്‍ദേശം നല്‍കി കേന്ദ്രം. എന്നാല്‍ അഭിനന്ദനെക്കുറിച്ചുള്ള ഏതൊക്കെ വീഡിയോകളാണു നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നു വ്യക്തമല്ല.

അഭിനന്ദനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചു വിവരസാങ്കേതിക മന്ത്രാലയം ആണു യൂട്യൂബിനു നിര്‍ദേശം നല്‍കിയത്.

പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രം ആക്രമിച്ച ഇന്ത്യന്‍ വ്യോമസേനയുടെ നടപടിയില്‍ പ്രതിഷേധിച്ച് പാക്ക് വ്യോമസേന ബുധനാഴ്ച നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ വ്യോമ മേഖലയില്‍ പ്രവേശിച്ച മിഗ് 21ന്റെ പൈലറ്റായിരുന്നു അഭിനന്ദന്‍ വര്‍ധമാന്‍. പാക് അധികൃതര്‍ ഇദ്ദേഹത്തെ പിടികൂടുന്നതും മര്‍ദ്ദിക്കുന്നതും മറ്റുമായി നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here