കുവൈറ്റ് അമീറിന്റെ കാരുണ്യത്തിൽ പതിനാലു ഇന്ത്യക്കാർക്ക് ജയിൽ മോചനം. അൻപത്തി എട്ടാമത് ദേശീയ ദിനാഘോഷത്തിന്റെയും രാജ്യം ഇറാഖ് അധിനിവേശത്തിൽ നിന്നും മോചിതമായതിന്റെ ഇരുപത്തിഎട്ടാം വാര്ഷികതിന്റെയും ഭാഗമായാണ് കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് തടവുകാർക്കായി ഇളവുകൾ പ്രഖ്യാപിച്ചത്.

ഇന്ത്യക്കാർക്കും ഇളവിന്റെ ആനുകൂല്യം ലഭിച്ചു. അമീർ പ്രഖ്യാപിച്ച പ്രത്യേക ഉത്തരവിന്റെ ഭാഗമായി വിവിധ കേസുകളിൽ അകപ്പെട്ടു ശിക്ഷ അനുഭവിച്ചിരുന്ന പതിനാലു ഇന്ത്യക്കാർ ജയിൽ മോചിതരായി.

നൂറ്റി അറുപത്തിഒന്നു പേർക്കാണ് ഈ ഉത്തരവിന്റെ ബലത്തിൽ ജയിൽ മോചനം ലഭിക്കുക. അഞ്ഞൂറ്റി നാല്പത്തി അഞ്ചു പേർക്ക് ഇവർ ഒടുക്കേണ്ടിവരുന്ന പിഴയിൽ ഇളവും നൽകിയിട്ടുണ്ട്. ഈ ഇളവ് ലഭിച്ചതിൽ ഇരുനൂറ്റി പത്തൊൻപത് പേർ ഇന്ത്യക്കാരാണ്