പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു ബോളിവുഡ്

മുംബൈ: സമാധാനത്തിന്റെ സൂചന നൽകി പാകിസ്ഥൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് ബോളിവുഡ് പ്രതികരിച്ചത്. ഇന്ത്യൻ എയർ ഫോഴ്സ് വിങ് കമാണ്ടർ അഭിനന്ദനെ ഉപാധികളില്ലാതെ മോചിപ്പിക്കാനുള്ള തീരുമാനം ഇമ്രാൻ ഖാൻ പാക്ക് പാര്‍ലമെന്റിൽ പ്രഖ്യാപിച്ച നിമിഷം തന്നെ ബോളിവുഡ് താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഇതിനെ സ്വാഗതം ചെയ്തു .

അഭിനന്ദനെ മോചിപ്പിക്കുവാനുള്ള തീരുമാനത്തെ ബോളിവുഡ് കൈയ്യടിച്ച് സ്വാഗതം ചെയ്തപ്പോൾ മുംബൈ നഗരവാസികളും സമൂഹ മാധ്യമങ്ങളിലൂടെ ആശ്വാസം പങ്കു വച്ചു .

പുല്‍വാമയിലെ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ സൈനികരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് അമിതാഭ് ബച്ചൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. അക്ഷയ്കുമാർ ഇന്ത്യൻ സൈന്യത്തിന് 5 കോടി രൂപയും ലതാ മങ്കേഷ്‌കർ 1 കോടി രൂപയുടെ സഹായവും നൽകാൻ തീരുമാനിച്ചു.

അതിർത്തിയിൽ സംഘർഷാവസ്ഥ നില നിൽക്കുന്ന സാഹചര്യത്തിൽ പല സിനിമകളുടെയും ഷൂട്ടിംഗ്, പ്രൊമോഷൻ തുടങ്ങിയവ റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News