ഇന്ത്യക്ക് മുന്നിലേറ്റ നാണക്കേട് മറയ്ക്കാന്‍ വ്യാജ വാര്‍ത്തകളുമായി പാക് മാധ്യമങ്ങള്‍; പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രങ്ങള്‍

പാകിസ്ഥാനിലെ ജനങ്ങളെ സമാധാനപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും വ്യാജ വാര്‍ത്തകളും ചിത്രങ്ങളുമായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍.

ഇന്ത്യയുടെ പോര്‍വിമാനം വെടിവെച്ചിട്ടു എന്ന വാര്‍ത്തക്കൊപ്പം പഴയ ചിത്രങ്ങളും നല്‍കിയാണ് വ്യാജവാര്‍ത്ത പ്രചരണം. 2016 ലെ ചിത്രമാണ് അവര്‍ ഉപയോഗിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണം പോലും മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കുന്നു. പാകിസ്ഥാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച പോര്‍ വിമാനം തകര്‍ത്തുവെന്നും മറ്റുമാണ് പുതിയ വാര്‍ത്തകള്‍.

2018ല്‍ ഒഡീഷയില്‍ നടന്ന അപകടത്തിന്റെ ചിത്രങ്ങളും വിഡിയോയും ഒരു വിഭാഗം മാധ്യമങ്ങള്‍ ഉപയോഗിച്ചപ്പോള്‍ 2016ല്‍ രാജസ്ഥാനില്‍ മിഗ് തകര്‍ന്നു വീണതിന്റെ വിഡിയോയാണ് ചാനലുകള്‍ പ്രചരിപ്പിക്കുന്നത്.

പാക്കിസ്ഥാന്‍ ചാനലുകള്‍ക്ക് പുറമെ ചില വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വരെ ഈ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News