കൊല്ലത്ത് ആളുമാറി ജയില്‍ വാര്‍ഡന്റെ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീതാണ് പിടിയിലായത്. കൊല്ലം സ്വദേശി രഞ്ജിത്താണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഫെബ്രുവരി 16 നാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം ആളുകള്‍ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സംഭവത്തില്‍ വിനീതിനെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തി.