ജയ്‌ഷേ തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി, കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മസൂദ് ചികിത്സയില്ലെന്ന് വിശദീകരണം; മസൂദിനെതിരെ നടപടി എടുക്കണമെങ്കില്‍ ശക്തമായ തെളിവ് വേണമെന്നും ഷാ മെഹ്മൂദ് ഖുറേഷി

ജയ്‌ഷേ തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്ന വെളിപ്പെടുത്തലുമായി പാക് വിദേശകാര്യമന്ത്രി. കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മസൂദ് ചികിത്സയില്‍ ആണെന്ന് വിശദീകരണം.

മസൂദിനെതിരെ നടപടി എടുക്കണമെങ്കില്‍ ശക്തമായ തെളിവ് വേണമെന്നും വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

അതേസമയം ഇന്നും കശ്മീരിലെ ഉറി സെക്ടറില്‍ പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചു. വെടിവയ്പ്പില്‍ ഒരു നാട്ടുകാരന് പരിക്കേറ്റു. സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഇന്ത്യ-പാക് പ്രശ്‌നപരിഹാരത്തിന് സജീവമായി ഇടപെടുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി വീണ്ടും വ്യകതമാക്കി. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചക്കുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും മൈക്ക് പൊംപയോ പറഞ്ഞു.

കുപ്‌വാര മേഖലയില്‍ നടന്ന ആക്രമണത്തില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു സൈനികന് പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News