ബഡ്ഗാവില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട ഒരാള്‍ പ്രളയ സമയത്ത് മലയാളികളുടെ രക്ഷക്കെത്തിയ സൈനികന്‍

ബഡ്ഗാവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നു വീണ് കൊല്ലപ്പെട്ട ആറ് സൈനികരില്‍ ഒരാള്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ആഞ്ഞടിച്ച പ്രളയത്തില്‍ രക്ഷക്കെത്തിയ ആളാണ്. സ്‌ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ത്ഥ് വസിഷ്ഠാണ് അത്.

ഭാര്യ ആരതിയും വ്യോമസേനയില്‍ ആണ്. കുടുംബമായി ചണ്ഡിഗഡിലാണ് അദ്ദേഹം താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവര്‍ക്കും ശ്രീനഗറില്‍ പോസ്റ്റിംഗ് ലഭിച്ചത്. രണ്ടു വയസുള്ള ഒരു മകനുണ്ട്.

സ്‌ക്വാഡ്രണ്‍ ലീഡര്‍ നിനനാദ് മാണ്ഡവ്ഗാനെ, സെര്‍ജന്റ് വിക്രാന്ത് സെഹ്രാവത്, കോര്‍പറല്‍ പങ്കജ് കുമാര്‍, കോര്‍പ്പേല്‍ ദീപക് പാണ്ഡെ, കുമാര്‍ പാണ്ഡെ എന്നിവരാണ് മരണപ്പെട്ട മറ്റുള്ളവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here