ലോക്‌സഭാ തെരഞ്ഞെടുപ്പ് നീട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് നീട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഇന്ത്യാ പാക് സംഘര്‍ഷ സാധ്യത പരിഗണിച്ച് തെരഞ്ഞെടുപ്പും പ്രഖ്യാപനവും നീളുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളെ തള്ളിക്കൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ തെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചത്.

ഇതോടെ മാര്‍ച്ച് പത്തിനകം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് ഉറപ്പായി. ആറാം തിയതി ദില്ലിയില്‍ ചേരുന്ന യോഗത്തിന് ശേഷമാകും പ്രഖ്യാപനം.

2014ല്‍ 9 ഘട്ടമായാണ് തിരഞ്ഞെടുപ്പ് രാജ്യമെങ്ങും നടത്തിയത്. ഇത്തവണ വോട്ടെടുപ്പ് ഘട്ടങ്ങള്‍ കുറയ്ക്കാനാണ് സാധ്യത. ഏപ്രില്‍ ആദ്യ വാരം ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News