ഒടുവില്‍ ധീരയോധാവ് അഭിന്ദന്‍ ഇന്ത്യയിലെത്തി; വന്‍ വരവേല്‍പ്പുമായി രാജ്യം

ഇന്ത്യന്‍ പാകിസ്ഥാന്റ പിടിയിലായ വിങ് കമാണ്ടര്‍ അഭിനന്ദന്‍ ഇന്ത്യയിലെത്തി. അഭിനന്ദനെ കുറച്ചു സമയങ്ങള്‍ക്കു മുന്നേ പാകിസ്ഥാന്‍ വാഗയിലെത്തിച്ചിരുന്നു.  അദ്ദേഹത്തെ വാഗയില് നിന്നും റോഡ് മാര്‍ഗം അമൃത്സറിലേക്കും അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കും കൊണ്ടു പോകും. വാഗ അതിര്‍ത്തിയില്‍ റെഡ്ക്രോസിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹത്തെ കൈമാറിയത്. വാഗ – അട്ടാരി ചെക്കപോസ്റ്റില്‍ ആണ് അഭിനന്ദനെ സ്വീകരിച്ചത്.

അത്താരിയില്‍ നിന്നും അമൃത്സറിലേക്ക് കൊണ്ടു പോകുന്ന അഭിനന്ദിനെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും ഇന്ത്യന്‍ എയര്‍ഫോഴ്സ് ഇന്‍റലിജന്‍സ് യൂണിറ്റിലേക്കാണ് കൊണ്ടുപോകുക.

വന്‍സുരക്ഷയോടെയാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറാനായി വാഗയില്‍ എത്തിച്ചത്. ശക്തമാ‍യ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്. ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂര്‍ത്തിയായി.

പാക് റേഞ്ചര്‍മാരുടെ ഒപ്പമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എത്തിയത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്. അതേസമയം അല്‍പസമയം മുമ്പ് അഭിനന്ദന്റെ ഒരു വീഡിയോ ഡോണ്‍ ഉള്‍പ്പടെയുള്ള പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News