ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഹന്ദ്‍വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഒരു സിആർപിഎഫ് ഇൻസ്‌പെ‌ക്‌ടറും മൂന്ന്‌ സിആർപിഎഫ് ജവാൻമാരുമാണ്‌ കൊല്ലപ്പെട്ടതെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റുമുട്ടലിന് ശേഷമുള്ള തിരച്ചിലിനിടയിലാണ് ജവാന്‍മാര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. രാവിലെ മുതല്‍ ഹന്ദ്‍വാരയില്‍ വെടിവ‌യ്‌പ്പ് തുടരുകയാണ്. അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവരെ തൊട്ടടുത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഗ അതിര്‍ത്തിയില്‍ പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യ‌യ്‌‌ക്ക് കൈമാറുന്ന അതേ സമയത്ത് തന്നെയാണ് അതിര്‍ത്തിയിൽ ഭീകരർ പ്രകോപനം തുടരുന്നത്.