ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഭാരത് സ്റ്റേജ് VI എഞ്ചിനുകള്‍ പുറത്തിരിക്കുന്നു. മലിനീകരണ നിയന്ത്രണത്തിന്‍റെ ഭാഗമായാണ് മാറ്റം

മഹീന്ദ്ര വാഹനങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന ഭാരത് സ്റ്റേജ് IV 2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിന്‍ കമ്പനി പൂര്‍ണമായും ഒ‍ഴിവാക്കി പുതിയ പരിഷ്‌കരിച്ച 2.0 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനാകും ഉപയോഗിക്കുക.

മൂന്ന് വ്യത്യസ്ത ട്യൂണിംഗുകളായാണ് എഞ്ചിന്‍ പുറത്തിറക്കുക. ഭാരം കുറഞ്ഞ അലൂമിനിയം നിര്‍മ്മിത എഞ്ചിന്‍ മികച്ച കരുത്ത് പ്രതീക്ഷിക്കാം. എഞ്ചിന് 80 കിലോ  ഭാരം കുറയും.

പുത്തന്‍ 2.0 ലിറ്റര്‍ എഞ്ചിന്‍ 140 bhp കരുത്തും 300 Nm torque നല്‍കും. പുത്തല്‍ 2.0 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിന്‍ ഥാറിലാവും ആദ്യം ഉപയോഗിക്കുക.