എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കേരള സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തൃശൂരില്‍ സമാപനമാകും

എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കേരള സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തൃശൂരില്‍ സമാപനമാകും. ചരിത്രം സൃഷ്ടിക്കുന്ന ജനമുന്നേറ്റമായി മാറാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ് ജാഥകള്‍. ലക്ഷം പേരുടെ റാലിയോടെ നടക്കുന്ന സംരക്ഷണ യാത്രകളുടെ സമാപനം ചരിത്രസംഭവമാക്കാന്‍ സാംസ്‌കാരിക ജില്ല ഒരുങ്ങി കഴിഞ്ഞു.

ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ…, വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് തിരുവനന്തപുരത്തുനിന്നും മഞ്ചേശ്വരത്തു നിന്നുമായി കേരള സംരക്ഷണ യാത്രകള്‍ ആരംഭിച്ചത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് യാത്രകള്‍ നയിക്കുന്നത്. യാത്രകളുടെ സമാപനം വിജയിപ്പിക്കാന്‍ മുന്നൊരുക്കങ്ങളെല്ലാം എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയിട്ടുണ്ട്.

യാത്രകളുടെ സന്ദേശവുമായി ജില്ലയില്‍ മൂന്ന് ദിവസം നീണ്ട വാഹന പ്രചാരണ ജാഥയും സംഘടിപ്പിച്ചു.ലക്ഷം പേരുടെ റാലിയോടെ മാര്‍ച്ച് രണ്ടിന് വൈകിട്ട് നാലിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥികോര്‍ണറില്‍ കേരള സംരക്ഷണ യാത്രകള്‍ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ജാഥാ ക്യാപ്റ്റന്‍മാരായ കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, ജാഥാംഗങ്ങള്‍ എന്നിവര്‍ക്ക് പുറമെ എല്‍ഡിഎഫ് സംസ്ഥാന നേതാക്കളും മന്ത്രിമാരും കലാ കായിക സാംസ്‌കാരിക രംഗത്തുള്ളവരും പൊതുസമ്മേളനത്തില്‍ സംബന്ധിക്കും.

പൊതുജനങ്ങള്‍ക്കും പൊതു വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍, ട്രാഫിക് തടസ്സങ്ങള്‍ പരമാവധി ഒഴിവാക്കി പ്രവര്‍ത്തകര്‍ പൊതു യോഗ കേന്ദ്രത്തില്‍ ചെറു പ്രകടനങ്ങളായി എത്തിച്ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News