കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണയാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന് പ്രൗഢോജ്ജ്വല സമാപനം

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണയാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന് പ്രൗഢോജ്ജ്വല സമാപനം.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 7 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മറൈന്‍ഡ്രൈവിലെ മഹാസമ്മേളനത്തോടെയാണ് എറണാകുളം ജില്ലയിലെ പര്യടനം സമാപിച്ചത്.

കൊടിയേരിയുടെ നേതൃത്വത്തിലുള്ള തെക്കന്‍ മേഖല ജാഥ ഇന്ന് തൃശ്ശൂരില്‍ വടക്കന്‍ മേഖലാജാഥയുമായി സംഗമിക്കും.
എല്‍ ഡി എഫ് എറണാകുളം ,തൃക്കാക്കര,തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത സ്വീകരണമാണ് മറൈന്‍ ഡ്രൈവില്‍ ഒരുക്കിയത്.

പതിനായിരങ്ങള്‍ അണിനിരന്ന മറൈന്‍ഡ്രൈവ് മൈതാനിയിലേക്ക് ജാഥാ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രവേശിച്ചപ്പോള്‍ കയ്യടികളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.

കാശ്മീരില്‍ വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ജാഥാ ക്യാപ്റ്റനെ ബാലസംഘത്തിലെ കുരുന്നുകള്‍ വേദിയിലേക്ക് ആനയിച്ചു.

ബി ജെ പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ നിശിതമായി വിമര്‍ശിച്ച കോടിയേരി സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ വിശദീകരിച്ചു.

കഴിഞ്ഞ 27 ന് എറണാകുളം ജില്ലയില്‍ പ്രവേശിച്ച ജാഥ മൂന്ന് ദിവസത്തിനിടെ 8 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് മറൈന്‍ഡ്രൈവില്‍ സമാപിച്ചത്.ഇന്ന് തൃശ്ശൂരില്‍ എത്തുന്ന ജാഥ കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയുമായി സംഗമിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here