പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യ; തീവ്രവാദത്തിനെതിരെ നടപടി എടുക്കും വരെ ചര്‍ച്ചയില്ല

പാകിസ്ഥാനുമായി ഒരു തലത്തിലും ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ. തീവ്രവാദത്തിനെതിരെ നടപടി എടുക്കും വരെ ചര്‍ച്ചയില്ല. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആവശ്യം ഇന്ത്യ തള്ളി. അതുവരെ അതിര്‍ത്തിയിലെ നടപടികളില്‍ പിന്നോട്ടില്ലെന്നും ഇന്ത്യ.

അതേസമയം പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജയ്‌ഷേ മുഹമ്മദ് അല്ലെന്ന വാദവുമായി പാകിസ്ഥാന്‍ രംഗത്തെത്തി. പാകിസ്ഥാന്‍ ജയ്‌ഷേയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണങ്ങള്‍ എല്ലാം ജയ്‌ഷേ നിഷേധിച്ചെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മുദ് ഖുറേഷി.

അതിര്‍ത്തി അശാന്തമായി തുടരുന്നു. പാകിസ്ഥാന്‍ സൈന്യം ഇന്നും പ്രകോപനം സൃഷ്ടിച്ചു. പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പുല്‍വാമക്ക് സമീപം ത്രാലില്‍ സ്‌ഫോടനം. പിന്നില്‍ ഭീകരര്‍ എന്ന് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News