ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ജയ്‌ഷേ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ തകര്‍ന്ന് വീണതിന് തെളിവുണ്ടെന്ന് സൈന്യം.

ബാലാകോട്ടില്‍ ജയിഷ മൊഹമ്മദിന്റെ നാല് കെട്ടിടങ്ങള്‍ തകര്‍ന്നു.

റഡാര്‍ ദൃശ്യങ്ങള്‍ സൈന്യത്തിന്റെ പക്കലുണ്ട് അതേ സമയം വ്യോമസേന വിങ്ങ് കമ്മാണ്ടര്‍ അഭിനന്ദ് വര്‍ത്തമാനെ ആരോഗ്യ പരിശോധനയ്ക്കായി ദില്ലിയിലെ സൈനീക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജയിഷ മുഹമ്മദിന്റെ ഏറ്റവും വലിയ തീവ്രവാദ ക്യാമ്പായ ബലാക്കോട്ടില്‍ വലിയ നാശനഷ്ടങ്ങള്‍ വ്യോമാക്രമണത്തിലൂടെ ഉണ്ടായി. കൃത്യമായ പ്ലാനിങ്ങോടെ നടപ്പിലാക്കിയ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ റഡാര്‍ ദൃശ്യങ്ങള്‍ കൈയ്യിലുണ്ടെന്ന് സൈനീക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

നാല് കെട്ടിടം ബലാകോട്ടില്‍ ഉണ്ടായിരുന്നു.ജയിഷ മുഹ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ്,എല്‍ ഷെയിപ്പുള്ള മറ്റൊരു കെട്ടിടം, തീവ്രവാദ പരിശീലനത്തിനായി എത്തുന്നവര്‍ക്കും,പരിശീലനം പൂര്‍ത്തിയായവര്‍ക്കും താമസിക്കാര്‍ രണ്ട് കെട്ടിടങ്ങള്‍ എന്നിവയാണ് ആകെ ഉണ്ടായിരുന്നത്.ഇതെല്ലാം ഇന്ത്യന്‍ വോമസേന തകര്‍ത്തു.

സാറ്റലൈറ്റ് ചിത്രങ്ങള്‍ സൈന്യം ശേഖരിച്ച് വരുകയാണ്. നിലവില്‍ സൈന്യത്തിന്റെ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ആവശ്യമായ സമയത്ത് പരസ്യപ്പെടുത്തുമെന്നും സൈനീക കേന്ദ്രങ്ങള്‍ അറിയിച്ചു.

ആക്രണത്തിന് മിറാഷ് വിമാനത്തില്‍ ഇസ്രേയേലി മിസൈലായ എസ് ടൂതൗസന്റാണ് ഉപയോഗിച്ചത്. ജാമര്‍ പ്രതിരോധങ്ങളെ തകര്‍ത്തു ലക്ഷ്യസ്ഥാനത്ത് എത്താന്‍ പ്രത്യേക വൈദഗ്ദ്ധ്യം ഉള്ള ഇസ്രേയേലി മിസൈല്‍ ഭൂമിക്കുള്ളില്‍ എത്തിയ ശേഷമാണ് പൊട്ടിത്തെറിക്കുക.

ഇത് വഴി ഭൂമി താഴ്ന്ന് പോകും. ബലാകോട്ടില്‍ അതാണ് സംഭവിച്ചത്.ഇന്ത്യന്‍ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ സൈന്യം സ്ഥലം സീല്‍ ചെയ്തത് സംശയം ഉണ്ടാക്കുന്നു. മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ആ നിലപാടില്‍ നിന്നും പിന്നോട്ട് പോവുകയും ചെയ്തു.

അതേ സമയം പാക്കിസ്ഥാനില്‍ നിന്നും മോചിപ്പിച്ച വിങ്ങ് കമ്മാണ്ടര്‍ അഭിനന്ദ വര്‍ത്തമാനെ ദില്ലിയിലെ സൈനീക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദേഹത്തിന് പൂര്‍ണ്ണ ആരോഗ്യ പരിശോധന നടത്തുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.