അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന തന്റെ ആരാധകനായ പട്ടാളക്കാരനെ ആശ്വസിപ്പിച്ച് വിജയ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

തന്റെ ആരധകര്‍ക്ക് വലിയ വില തന്നെ നല്‍കുന്ന ഒരുപാട് സൂപ്പര്‍താരങ്ങള്‍ തമിഴ സിനിമയില്‍ ഉണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ ആണ് രജനികാന്ത്, വിജയ്, സൂര്യ, വിജയ് സേതുപതി, അജിത്ത് എന്നിവര്‍. പലപ്പോഴു ഇക്കൂട്ടര്‍ ആരാധകരെ ഞെട്ടച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ ആരാധകനായ പട്ടാളക്കാരെനെ വിളിച്ച് സംസാരിക്കുകയാണ് അദ്ദേഹം. വിജയുടെ കടുത്ത ആരാധകനായ കൂടല്ലൂര്‍ സ്വദേശി തമിഴ്‌സെല്‍വനെയാണ് അദ്ദേഹം ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചത്.

കശ്മീരിലല്‍ സ്ഥിതിസഗതികള്‍ വഷളായതിനെ തുടര്‍ന്ന് ലീവില്‍ ഉണ്ടായിരുന്ന സൈനികരെ മുഴുവന്‍ തിരികെ വിളിച്ചിരുന്നു. അങ്ങനെ തിരികെ പോവുകയായിരുന്നു 17 വര്‍ഷമായി പട്ടാളത്തിലുള്ള തമിഴ്‌സെല്‍വന്‍.

തേനിയിലെ വിജയ് ഫാന്‍സ് അസോസിയഷന്‍ വഴിയാണ് ഇക്കാര്യം വിജയ് അറിയുന്നതും അദ്ദേഹത്തെ വിളിക്കുന്നതും.. ഒന്നു കൊണ്ടും വിഷമിക്കണ്ടന്നും ധൈര്യമായിരിക്കണമെന്നു വിജയ് പറയുന്നു. അരുതാത്തത് ഒന്നും സംഭവിക്കില്ല.

നാട്ടില്‍ വരുമ്പോള്‍ നമ്മുക്ക് കാണാം. വിജയെ ഒരുപാട് നാളായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും വളരെ സന്തോഷമുണ്ടെന്നും തമിഴ്‌സെല്‍വന്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News