പാക് വിമാനം പറത്തിയ പൈലറ്റിനെ ഇന്ത്യാക്കാരനെന്ന് സംശയിച്ച് പാക് അധീന കശ്മീരില്‍ നാട്ടുകാര്‍ അടിച്ചുകൊന്നതായി റിപ്പോര്‍ട്ടുകള്‍

പാക് വിമാനം പറത്തിയ പൈലറ്റിനെ ഇന്ത്യാക്കാരനെന്ന് സംശയിച്ച് പാക് അധീന കശ്മീരില്‍ നാട്ടുകാര്‍ അടിച്ചുകൊന്നതായി റിപ്പോര്‍ട്ടുകള്‍. പാക് എഫ് 16 വിമാനം പറത്തിയ ഷഹാസ് ഉദ് ദീനെന്ന പൈലറ്റ് നാട്ടുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ ഖാലിദ് ഉമറാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറിയതിന് പിന്നാലയൊണ് അഭിനന്ദനുമായി ഏറ്റുമുട്ടിയ പാക് വിംഗ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. പാക് എഫ് 16 വിമാനം പറത്തിയ പൈലറ്റ് ഷഹാസ് ഉദ് ദീനെ ഇന്ത്യാക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പാക് അധീന കശ്മീരിലെ ഗ്രാമീണര്‍ അടിച്ചുകൊന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമറാണ് ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവച്ചത്. സംഭവത്തെക്കുറിച്ച് ഖാലിദ് ഉമര്‍ പറയുന്നത് ഇങ്ങനെ…

അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയ മിഗ് 21 വിമാനവും ഷഹാസ് ഉദ് ദീന്‍ പറത്തിയ എഫ് 16 വിമാനവും എറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഇരുവിമാനങ്ങളും തകര്‍ന്നു. രണ്ട് പൈലറ്റുകളും താഴെ വീണു. അഭിനന്ദനെ പാക് സൈന്യം പിടികൂടി. എഫ് 16 വിമാനം തകര്‍ന്ന ഷഹാസ് ഉദ് ദീന്‍ വീണത് പാക് അധീന കശ്മീരിലും. ഇന്ത്യക്കാരനാണെന്ന് സംശയിച്ച് ഷഹാസ് ഉദ് ദീനെ നാട്ടുകാര്‍ പിടികൂടി ക്രൂരമായി മര്‍ദ്ധിച്ചു.

ഒടുവില്‍ പാക് പൈലറ്റാണെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ പാക് പിടിയിലുണ്ടെന്നും അഭിനന്ദനെകൂടാതെ ഒരാള്‍ ആശുപത്രിയിലാണെന്നും പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.

ഷഹാസ് ഉദ് ദീന്‍ ഇന്ത്യന്‍ പൈലറ്റാണെന്ന് തെറ്റിദ്ധരിച്ചാകാം രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ പിടികൂടിയെന്ന് പാകിസ്ഥാന്‍ ആദ്യം അവകാശപ്പെട്ടത്. പിന്നീട് പാക് പൈലറ്റാണെന്ന് മനസ്സിലായതോടെ അഭിനന്ദന്‍ മാത്രമാണ് പിടിയിലുള്ളതെന്ന് പറഞ്ഞതാകാനുമാണ് സാധ്യത.

ഖാലിദ് ഉമറിന് ഷഹാസ് ഉദ് ദീന്റെ കുടംബം തന്നെയാണ് വിവരം കൈമാറിയതെന്നും സൂചനയുണ്ട്. ഏതായാലും ഇത് സംബന്ധിച്ച് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇതേവരെയായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News