പാലക്കാട് ചിറ്റൂരിൽ എസ് എഫ് ഐ പ്രവർത്തകർക്കു നേരെ ആക്രമണം

പാലക്കാട് ചിറ്റൂരിൽ എസ് എഫ് ഐ പ്രവർത്തകർക്കു നേരെ ആക്രമണം. എസ്എഫ്ഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് ദിനനാഥുൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നിൽ ജനതാദൾ പ്രവർത്തകരെന്ന് സി പി എം ആരോപണം.

വണ്ടിത്താവളം കരുണ സ്ക്കൂളിൽ വെച്ചാണ് ആക്രമണം നടന്നത്. സ്കൂളിൽ വാർഷികാഘോഷ പരിപാടി നടക്കുന്നതിനിടെയായിരുന്നു ആക്രമണം. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ദിനനാഥിന്റെ തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ എസ്എഫ് ഐ പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ജനതാദൾ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം സുരേഷ് ബാബു പറഞ്ഞു

സി പി ഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനുൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. സംഭവത്തിൽ രണ്ടു ജനതാദൾ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News