ബഷീര്‍ കൊല്ലപ്പെട്ടത് സിപിഐഎം പ്രവര്‍ത്തകനായതുകൊണ്ട് മാത്രം: ബഷീറിനോട് കോണ്‍ഗ്രസിന് വലിയ എതിര്‍പ്പുണ്ടായിരുന്നു: സഹോദരന്‍

കടയ്ക്കല്‍ എഎം ബഷീര്‍ കൊല്ലപ്പെട്ടത് സിപിഐ എം പ്രവര്‍ത്തകനായത് കൊണ്ട് മാത്രമെന്ന് സഹോദരന്‍ സലാഹുദീന്‍.

പതിറ്റാണ്ടുകളായി സി പി ഐ എം പ്രവര്‍ത്തകനായി നാട്ടിലെ ജനങ്ങളുടെ എല്ലാവിധ പ്രശ്‌നങ്ങളിലും ഇടപെടുകയും മാതൃകാപരമായ തീര്‍പ്പുകളിലൂടെ നാടിന്റെയാകെ അംഗീകാരം നേടുകയും ചെയ്യുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

അടുത്തിടെ സ്വന്തം സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ച ഷാജഹാന്റെ പ്രവൃത്തിക്കെതിരെയും നീതിയുക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

അതടക്കം വലിയ എതിര്‍പ്പ് ഷാജഹാന്റെയും കോണ്‍ഗ്രസ് പഞ്ചായത്ത് നേതൃത്വത്തിന്റെയും ഭാഗത്ത് നിന്നും ബഷീറിന് നേരെയുണ്ടായിരുന്നുവെങ്കിലും അവര്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും സലാഹുദീന്‍ പറഞ്ഞു.

ഈ സംഭവത്തിലെ അവരുടെ പങ്ക് വെളിപ്പെടുത്തുന്നതാണ് ചിതറ പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റേതടക്കമുള്ള പ്രതികരണങ്ങളെന്നും സലാഹുദീന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here