അഹല്യ-കൈരളി മെഗാ ഇവൻറ് “സാഗ 2019” ഇന്ന്

അഹല്യ-കൈരളി മെഗാ ഇവൻറ് സാഗ 2019 ഇന്ന്. അഹല്യ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വൈകീട്ട് 6 മണിക്കാണ് പ്രമുഖ താരങ്ങൾ അണിനിരക്കുന്ന നൃത്ത സംഗീത പരിപാടി അരങ്ങേറുന്നത്.

അഹല്യ ടെക് ഫെസ്റ്റിന്റെ ഭാഗമായാണ് അഹല്യയും കൈരളി ടിവിയും സംയുക്തമായി മെഗാ ഈവന്റ് സംഘടിപ്പിച്ചിരിക്കുന്നത്. അഹല്യ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന മെഗാ ഇവൻറിൽ നൃത്ത- സംഗീതരംഗത്തെ പ്രമുഖർ അണിനിരക്കും.

ഷംന ഖാസിം, സരയു, കൃഷ്ണപ്രഭ എന്നിവർ മനോഹരമായ നൃത്ത ചുവടുകളുമായി സാഗാ വേദിയിലെത്തും. നരേഷ് അയ്യർ, സയനോര, ഹരിശങ്കർ, അരുണ തുടങ്ങിയവർ മനോഹരമായ ഗാനങ്ങളുമായി വേദി കീഴടക്കും. ബെന്നറ്റിന്റെ നേതൃത്വത്തിൽ ബെന്നറ്റ് ആൻഡ് ദി ബാൻഡും സാഗയിൽ അണിനിരക്കും.

ഗാനരചനയിൽ 2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബികെ ഹരിനാരായണനെ വേദിയിൽ ആദരിക്കും. സാഗാ – 2019 ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ- സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർച്ചയായി മൂന്നാം തവണയാണ് അഹല്യയും – കൈരളി ടിവിയും സംയുക്തമായി മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News