വേനലെത്തും മുമ്പേ കേരളം ചുട്ടുപൊള്ളാന്‍ തുടങ്ങി. ഇനിയുള്ള ദിനങ്ങളില്‍ വെയിലു കനക്കും. ചൂട് എട്ട് ഡിഗ്രി വരെ ഉയരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്. തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ വരും ദിനങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

ചൂട് കനക്കുമ്പോള്‍ സൂര്യാഘാതത്തിനും നിര്‍ജലീകരണത്തിനുമുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

ഇത്തിരി ശ്രദ്ധിക്കുകയാണെങ്കില്‍ നമ്മുടെ ശരീരത്തെയും നമുക്ക് വേണ്ടപ്പെട്ടവരുടെ ശരീരത്തെയും കനത്ത ചൂടില്‍ നിന്ന് രക്ഷിക്കാം