സി എം അബ്ദുറഹ്മാന്‍ മാധ്യമ പുസ്‌കാരങ്ങള്‍ വിതരണം ചെയ്തു; പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി കൈരളി ടിവിയിലെ ക്യാമറാ പേ‍ഴ്സണ്‍ ഷാജില

മലപ്പുറം തിരൂര്‍ പി പി അബ്ദുല്ലക്കുട്ടി സ്മാരക ഗ്രന്ഥാലയം മികച്ച യുവ പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ സി എം അബ്ദുറഹ്മാന്‍ മാധ്യമ പുസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

നവോദയ മലേഷ്യ നല്‍കുന്ന പ്രത്യേക പുരസ്‌കാരം കൈരളി ടിവിയിലെ ക്യാമറാ പേര്‍സണ്‍ ഷാജില ഏറ്റുവാങ്ങി. തിരൂരില്‍ നടന്ന ചടങ്ങില്‍ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

പത്ര മാധ്യമ രംഗത്തെ പുരസ്‌കാരത്തിന് മാതൃഭൂമിയിലെ നിലീന അത്തോളിയും ദൃശ്യമാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യനും അര്‍ഹരായി. ചടങ്ങില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ് സി എം അബ്ദുറഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here