തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സെെനിക വേഷത്തില്‍; ബിജെപി നേതാവിന്‍റെ ‘കപട രാജ്യസ്നേഹം’ ചോദ്യം ചെയ്ത് പ്രതിപക്ഷം

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സെെനിക വേഷത്തില്‍ എത്തിയ ബിജെപി നേതാവ് മനോജ് തിവാരിയുടെ, പ്രവര്‍ത്തിയെ ചോദ്യം ചെയ്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്.

ബിജെപി, സെെനികരെ മുന്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുകയാണെന്നും ഇതിലൂടെ വോട്ട് നേടാനുള്ല ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ദില്ലിയില്‍, ബിജെപി സംഘടിപ്പിച്ച ബെെക്ക് റാലിയിലാണ് ബിജെപി എംപിയായ മനോജ് തിവാരി സെെനിക വേഷത്തിലെത്തിയത്. സെെനിക വേഷത്തില്‍ റാലിയ്ക്കെത്തിയത് ട്വിറ്ററിലൂടെ തിവാരി തന്നെയാണ് പങ്കു വെച്ചത്.

ഇത് രാജ്യസ്നേഹമോ സെെന്യത്തോടുള്ള ബഹുമാനമോ അല്ലെന്നും ബിജെപി ശ്രമിക്കുന്നത് വോട്ട് നേടാന്‍ മാത്രമാണന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.

സെെനികരെയും ഭീകരാക്രമണത്തെയും വോട്ടുപിടിക്കാനുള്ള ഉപകരണങ്ങളാക്കി ബിജെപി മാറ്റുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട് സിആര്‍ പി എഫ് ജവാന്‍റെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്രയില്‍ സാക്ഷി മഹാജന്‍ പാര്‍ട്ടി ഷോ ആക്കാന്‍ ശ്രമിച്ചതും നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here