കരവിരുതിന്റെ വിസ്മയക്കാ‍ഴ്ചകൾ ഒരുക്കി കണ്ണൂരിൽ മലബാർ ക്രാഫ്റ്റ്സ് മേള

കരവിരുതിന്റെ വിസ്മയ കാഴ്ചകൾ ഒരുക്കി കണ്ണൂരിൽ മലബാർ ക്രാഫ്റ്റ്സ് മേള. മേള കേരളീയ കര കൗശല ഉൽപ്പന്നങ്ങൾ കൂടാതെ ഇരുപത്തി രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളാണ് മേളയിൽ ഉള്ളത്.ശ്രീലങ്കൻ കരവിരുതിന്റെ വൈവിധ്യങ്ങളുമായി രണ്ട് സ്റ്റാളുകളും മേളയിൽ ഉണ്ട്.

ഓരോ നാടിന്റെയും സംസ്കാരവും വൈവിധ്യവും ഇഴ ചേർന്ന കരകൗശല ഉൽപ്പന്നങ്ങളാൽ സമ്പന്നമാണ് മലബാർ ക്രാഫ്റ്റ് മേള.

22 സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാകാരന്മാരുടെയും കരകൗശല വിദഗ്ധരുടെയും സംഗമ ഭൂമിയായി മാറിയിരിക്കുകയാണ് മേള.

ഒപ്പം സന്ദർശകരെ ആകർഷിച്ച് ശ്രീലങ്കൻ കലയുടെയും കര വിരുതിന്റെയും മഹിമ വിളിച്ചോതുന്ന ഉൽപ്പന്നങ്ങളുമായി രണ്ട് സ്റ്റാളുകൾ.

ശ്രീലങ്കയിൽ നിന്നുള്ള 11 കലാകാരന്മാരാണ് മേളയിൽ എത്തിയത്.മണ്ണിൽ നിന്ന് കുഴിച്ചെടുത്ത വിവിധതരം കല്ലുകളിൽ നിർമ്മിച്ച ചിത്രങ്ങൾ, വെൽവെറ്റ് ആർട്ട്,ബാഗുകൾ തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെ

ഉത്തർപ്രദേശ്,അസം,ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത ആഭരണങ്ങൾ,വസ്ത്രങ്ങൾ എന്നിവ മേളയെ ആകർഷകമാക്കുന്നു.

ഒഡിഷ,പുതുച്ചേരി,ബീഹാർ,തമിൾ നാട് എന്നിവിടങ്ങളിൽ നിന്നുള്ള ചെരുപ്പുകൾ,ബാഗുകൾ,കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയുണ്ട്.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മേളയിൽ പരമ്പരാഗത രീതിയിൽ നിർമിച്ച ഓലക്കുടിലുകളിലാണ് സ്റ്റാളുകൾ ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News