ഗ്രന്ഥാലോകം എഴുപതാം വാർഷികം ,കണ്ണുരിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു

ബ്ലാക്ക് മെയിൽ മാധ്യമ പ്രവർത്തനവും റേറ്റിംഗ് മാധ്യമ പ്രവർത്തനവും വർധിക്കുന്നതാണ് ഇന്ത്യൻ മാധ്യമ പ്രവർത്തനത്തിന്റെ ശാപമെന്ന് ഫ്രണ്ട് ലൈൻ അസോസിയേറ്റ് എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു.

ഗ്രന്ഥാലോകത്തിന്റെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മാധ്യമസെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെങ്കിടേഷ്. ജനങ്ങൾക്കിടയിൽ പാദരക്ഷ പോലെ ജനപക്ഷമായി പ്രവർത്തിച്ചിരുന്ന മാധ്യമങ്ങൾ പലതും മൂലധനത്തിന്റെ പിറകിലേക്ക് മാറുമ്പോൾ മാധ്യമങ്ങളുടെ പ്രതിബദ്ധത എന്നത് വാക്കിൽ മാത്രം ഒതുങ്ങുന്നു.

ജമ്മുകാശ്മീരിലെ അക്രമണത്തെ തുടർന്ന് പാക്കീസ്ഥാനതെതിരായി ഒന്നിക്കാത്തവർ മുഴുവൻ ശത്രുപക്ഷത്താണ് എന്ന് പ്രസ്ഥാവന നടത്തിയ അർണാബ് ഗോസ്വാമിയെ പോലുള്ള മാധ്യമ പ്രവർത്തകരും വർത്തമാന സമൂഹത്തിലുണ്ട്. എന്നാൽ ഇതിനെ തുടർന്ന് പാക്കീസ്ഥാനിലുണ്ടായ അക്രമത്തിൽ മരിച്ചവരുടെ എണ്ണത്തിൽ പിശകുണ്ടെന്ന് ഗൂഗിളിനെ അടിസ്ഥാനമാക്കി പഠനം നടത്തുന്നവരുടെ വാക്ക് പോലും മുഖവിലക്കെടുക്കാൻ പ്രധാന മാധ്യമങ്ങൾ പോലും തയ്യാറായിട്ടില്ല.

അഭിനന്ദിന്റെ വാർത്ത ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തപ്പോൾ ഇങ്ങിനെയാണോ പത്രം വാർത്ത ചെയ്യേണ്ടത് എന്ന് ഭീക്ഷണിപ്പെടുത്തിയ ഭരണാധികാരികളുമുണ്ട്. 2014ൽ ബിബിസി നടത്തിയ പഠനം പറയുന്ന റേഡിയോ 5 കോടി ജനങ്ങളിലെത്താൻ 38 വർഷം എടുത്തിരുന്നു. ടെലിവിഷൻ 5 കോടി ജനങ്ങളിലെത്താൻ 13 വർഷം എടുത്തെങ്കിൽ സമൂഹ മാധ്യമങ്ങൾ 10 കോടി ജനങ്ങളിലെത്താൻ 9 മാസം മാത്രമാണ് എടുത്തത്.

മാധ്യമങ്ങളുടെ അടിസ്ഥാന ശില ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്. തൊണ്ണൂറുകളിലെ രാഷട്രീയ മാറ്റം രഷ്ട്രീയ മൂലധനം മാധ്യമങ്ങളിലേക്ക് എന്ന സ്ഥിതി കടന്നു വന്നു. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളെല്ലാം ടിവി ചാനൽ ആരംഭിച്ചു.

മാധ്യമങ്ങളുടെ തത്വധീഷ്ടിതമായ പ്രവർത്തനങ്ങളെ തിരിച്ചു പിടിക്കുക എന്നതാണ് പ്രധാനമെന്നും വെങ്കിടേഷ് പറഞ്ഞു. കാണുന്നതും കേൾക്കുന്നതും എല്ലാം സത്യമാണ് എന്ന് ജനങ്ങളെ വിശ്വസിക്കുയാണ്. ഇവിടെയാണു മാധ്യമങ്ങൾ സാമൂഹ്യ പ്രതിബന്ധത പ്രകടിപ്പിക്കേണ്ടതെന്ന് മോഡറേറ്ററായ മനോഹരൻ മോറായി പറഞ്ഞു.

പത്ര പ്രവർത്തക യൂനിയൻ ജനറൽ സെക്രട്ടറി സി നാരായണൻ, ദിനകരൻ കൊമ്പിലാത്ത്(മാതൃഭൂമി), പിവി കുട്ടൻ(കൈരളി ടിവി), ജോജി സൈമൺ(മലയാള മനോരമ), നാരായണൻ കാവമ്പായി(ദേശാഭിമാനി) എന്നിവർ പ്രതികരിച്ച് കൊണ്ട് സംസാരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു സ്വാഗതവും എം ബാലൻ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News