സ്ത്രീത്വത്തെ അപമാനിക്കരുത്; ബല്‍റാമിന് താക്കീതുമായി മുല്ലപ്പള്ളി

കൊച്ചി: വി ടി ബല്‍റാമിന് താക്കീതുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീത്വത്തെ അപമാനിക്കരുതെന്നും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരായ വി ടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് ആക്ഷേപത്തിനെതിരെയാണ് പ്രതികരണം. സഭ്യേതരമായ പ്രയോഗങ്ങള്‍ പാടില്ല. സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ ജാഗ്രത വേണം.

ബല്‍റാമിന്റെ പാര്‍ടി പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ല. അച്ചടക്കം ലംഘിക്കാന്‍ പാടില്ല. വിശദീകരണം ചോദിക്കുന്നില്ലെന്നും കൊച്ചിയില്‍ മുല്ലപ്പള്ളി പറഞ്ഞു. എ കെ ജിക്കെതിരായ ബല്‍റാമിന്റെ പോസ്റ്റിനെതിരെയും മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കി.

എ കെ ജി എന്ന സ്വാതന്ത്ര്യസമരസേനാനിയെ വിസ്മരിച്ച് അഭിപ്രായപ്രകടനം നടത്തരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.സ്വന്തം ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ചാണ് പോസ്റ്റിടുന്നെന്നായിരുന്നു മുല്ലപ്പള്ളിക്ക് ബല്‍റാം നല്‍കിയ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News