വെറുപ്പല്ല പരത്തേണ്ടത് സ്‌നേഹം; ഈ സന്ദേശത്തില്‍ അതിര്‍ത്തി കടന്നൊരു വിവാഹം, ഇന്ത്യന്‍ യുവാവും പാകിസ്ഥാന്‍ യുവതിയും വിവാഹിതരായി

പ്രണയത്തിന് അതിര്‍ത്തികള്‍ ഒന്നും തന്നെ ഒരു വിലങ്ങു തടി ആകില്ലെന്ന് തെളിയിക്കുകയാണ് ഈ ദമ്പതികള്‍. നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇന്ത്യക്കാരനായ റയാനും പാകിസ്ഥാന്‍ സ്വദേശിയായ ഹബീബയും വിവാഹിതരായി. ദുബായില്‍ ആണ് ഇരുവരും വിവാഹിതരായത്.

നാട്ടില്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന സമയത്താണ് സമാധാനത്തിന്റെ പ്രണയത്തിന്റെയും അടയാളമായി ഈ ദമ്പതികളുടെ വിവാഹം. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഇവരുടെ മാതാപിതാക്കള്‍ സമ്മതം മൂളുകയായിരുന്നു.

ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും കടന്നാണ് ഈ മനോഹര നിമിഷത്തിലേക്ക് എത്തിയതെന്ന് റയാന്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന ശത്രുത ഇവരുടെ ബന്ധത്തെ ലവലേശം പോലും ബാധിച്ചില്ല.

എങ്ങനെ ആകും ഇവരുടെ ജീവിതം എന്ന് ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഭയം ഉണ്ടയിരുന്നു. പക്ഷേ പിന്മാറാന്‍ ഇരുവരും തയ്യാറായിരുന്നില്ല.

അതിര്‍ത്തി കടന്നുള്ള വിവാഹങ്ങള്‍ ഇനിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍ രണ്ടു പേരും. ഇങ്ങനെ അടുത്തറിയുമ്പോള്‍ അത് പതിയെ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം വളരുമെന്നും റയാന്‍ പറയുന്നു.
ഗുജറാത്ത് സ്വദേശിയായ റയാന്‍ വളര്‍ന്നത് ഷാര്‍ജയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News