കൊല്ലത്ത് ആർഎസ്എസ്പ്രവർത്തകന്‍ വീട്ടമ്മയെ ആക്രമിച്ച് ഉടുവസ്ത്രം വലിച്ചു കീറി; തടയാന്‍ ശ്രമിച്ച ഭർത്താവിനേയും മക്കളേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു – Kairalinewsonline.com
Crime

കൊല്ലത്ത് ആർഎസ്എസ്പ്രവർത്തകന്‍ വീട്ടമ്മയെ ആക്രമിച്ച് ഉടുവസ്ത്രം വലിച്ചു കീറി; തടയാന്‍ ശ്രമിച്ച ഭർത്താവിനേയും മക്കളേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു

ശ്രീദേവിയെ ചവിട്ടി വീഴ്ത്തി ഉടു വസ്ത്രം വലിച്ചു കീറി

കൊല്ലം: കൊല്ലത്ത് ആർഎസ്എസ്പ്രവർത്തകർ വീട്ടമ്മയെ ആക്രമിച്ച് ഉടുവസ്ത്രം വലിച്ചു കീറി. തടയാൻ ശ്രമിച്ച ഭർത്താവിനേയും മക്കളേയും മാരാകായുധങൾ കൊണ്ടാക്രമിച്ച് പരിക്കേൽപ്പിച്ചു.

കൊല്ലം മനയിൽകുളങ്ങരയിൽ ഇന്നലെ രാത്രി 10.30 യോടെയാണ് സംഭവം. രഞ്ചുവിന്റെ വീട്ടിലെ വേലിവണ്ടി കൊണ്ടിടിച്ച് പൊളിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് 9 പേർ ഉൾപ്പെട്ട ആർ.എസ്സ് എസ്സ് പ്രവർത്തകർ വീടുകയറി ആക്രമിച്ചത്.

തടയാൻ ശ്രമിച്ച ശ്രീദേവിയെ ചവിട്ടി വീഴ്ത്തുകയും ഉടു വസ്ത്രം വലിച്ചു കീറുകയും ചെയ്തു.പട്ടീലുകൊണ്ടുള്ള ആക്രമണത്തിൽ സിപിഐഎം പ്രവർത്തകനായ രഞ്ചുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.മദ്യലഹരിയിലാണ് ആക്രമണം എന്ന് രഞ്ചു പറഞ്ഞു.രക്ഷിതാക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മക്കൾ രജിത്ത്, റെജിൻ എന്നിവരേയും ആക്രമിച്ചു.

To Top