കോഴിക്കോട് ജില്ലയിലെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് കളക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പു ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേകയോഗം കളക്ട്രേറ്റില്‍ തുടരുന്നു.

ആരോഗ്യവകുപ്പ്, ഇറിഗേഷന്‍, റവന്യൂ, തുടങ്ങിയ വകുപ്പു ഉദ്യോസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

ജില്ലയിലെ ഉഷ്ണതരംഗാവസ്ഥയും ഇതിനോട് അനുബന്ധിച്ചുണ്ടായേക്കാവുന്ന അസ്വസ്ഥതകളും കണക്കിലെടുത്ത് കോര്‍പ്പറേഷനിലെ ക്ലീനിംഗ് ജോലിക്കാര്‍ക്കും മറ്റുമായി ജോലി സമയം ക്രമീകരിച്ചിട്ടുണ്ട്. ഈ ഒരാഴ്ചക്കാലം 12 മണി വരെയാണ് ജോലി സമയം നിശ്ചയിച്ചിട്ടുള്ളത്.

കൂടാതെ ചുമട്ടു തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ശരാശരിയേക്കാള്‍ താപനില കൂടുതലായ 11 മണി മുതല്‍ 3 മണി വരെ നിര്‍ബന്ധിത ജോലി ചെയ്യിക്കരുതെന്നും പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.