തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിക്കുന്നു

തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിക്കുന്നു. ഇന്നും പെട്രോള്‍ ലിറ്ററിന് ഏഴ് പൈസയും ഡീസല്‍ പത്ത് പൈസയും വര്‍ദ്ധിച്ചു. മുംബൈയില്‍ പെട്രോള്‍ വില ഏഴുപത്തിയെട്ട് രൂപയായി. ഡീസല്‍ വിലയും എഴുപത് കടന്നു.

കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില അനുദിനം രാജ്യത്ത് വര്‍ദ്ധിച്ച് തുടങ്ങിയിരിക്കുന്നു.രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 72.24 പൈസയായി.

ഇന്നലെ 72 രൂപ 17 പൈസ. കൊല്‍ക്കത്തയില്‍ 72.26 പൈസ ഉണ്ടായിരുന്ന പെട്രോള്‍ 7 പൈസയിലേറെ വര്‍ദ്ധിച്ച് 74.33 പൈസയിലെത്തി. ഉയര്‍ന്ന സംസ്ഥാന നികുതിയുള്ള മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 77.87 പൈസയായി.

ഡീസല്‍ വിലയും മഹാരാഷ്ട്രയില്‍ എഴുപത് കടന്നു.ആറ് ദിവസം മുമ്പാണ് ഇന്ധന വില വര്‍ധിച്ച് തുടങ്ങിയത്.കേരളത്തിലും പെട്രോള്‍-ഡീസല്‍ വില കുതിച്ച് കയറുന്നു.തിരുവനന്തപുരത്ത് 75.55 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില.

ഡീസലിന് 72 രൂപ 70 പൈസയുമായി.കൊച്ചിയില്‍ പെട്രോള്‍ 74.24 പൈസയും ഡീസല്‍ 71.32 പൈസയുമായി.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ഇന്ധന വില വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്ന് പതിവ് മറുപടിയാണ് പൊതുമേഖല എണ്ണ കമ്പനി വൃത്തങ്ങള്‍ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News