ബലാക്കോട്ട് ആക്രമണം: മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ ഇല്ല: നിര്‍മ്മല സീതാരാമന്‍

ബലാകോട്ടില്‍ എത്ര പേര്‍ മരിച്ചുവെന്നതിനെക്കുറിച്ച് ഔദ്യോഗിക കണക്ക് ഇല്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍.

വിദേശകാര്യ സെക്രട്ടറി നടത്തിയ പ്രസ്ഥാവനയാണ് കൃത്യമെയെന്നും സീതാരാമന്‍ പ്രതികരിച്ചു.ബിജെപി ദേശിയ അദ്ധ്യക്ഷനല്ല സര്‍ക്കാരാണ് കണക്ക് പറയേണ്ടതെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു.

വോട്ടിന് വേണ്ടി സേനയുടെ മനോവീര്യം കെടുത്തുകയാണ് കോണ്‍ഗ്രസെന്ന് ബിജെപി വിമര്‍ശിച്ചു.അതേ സമയം പാക്കിസ്ഥാന്‍ 44 ഓളം ജയിശ ഭീകരരെ കരുതല്‍ തടങ്കലിലാക്കിയെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബലാകോട്ട് ആക്രമണത്തെക്കുറിച്ച് ഇതാദ്യമായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു.

മരണത്തെക്കുറിച്ച് ഔദ്യോഗിക കണക്ക് ഇല്ലെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രി ഇക്കാര്യത്തില്‍ വിദേശകാര്യ സെക്രട്ടറി നടത്തിയ പ്രസ്ഥാവനയാണ് ശരിയെന്ന് പറഞ്ഞു. ഇന്റലിജനസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം നടത്തിയത്.

ആക്രമണത്തില്‍ നിരവധി ജയിഷ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നുവെന്നാണ് വിദേശകാര്യ സെക്രട്ടറി പറഞ്ഞത്.ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ കൊല്ലപ്പെട്ടവരുടെ കണക്ക് പറഞ്ഞതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബിജെപിയല്ല കേന്ദ്ര സര്‍ക്കാരാണ് കണക്ക് പറയേണ്ടതെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു.

എന്നാല്‍ ആന്റണിയുടെ പ്രസ്ഥാവനക്കെതിരെ ബിജെപി രംഗത്ത് എത്തി. വോട്ടിന് വേണ്ടി സേനയുടെ മനോവീര്യം കെടുത്തുകയാണ് കോണ്‍ഗ്രസെന്ന് കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അതേ സമയം ഇന്ത്യന്‍ മുങ്ങികപ്പല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു.ഇന്ത്യന്‍ മുങ്ങി കപ്പലിന്റേത് എന്ന പേരില്‍ ചില ദൃശ്യങ്ങളും പാക്ക് മാധ്യമങ്ങള്‍ പുറത്ത് വിട്ടു.

ഇന്ത്യ ഇക്കാര്യത്തോട് പ്രതികരിച്ചില്ല. അന്തര്‍ദേശി സമര്‍ദത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ജയിഷ മുഹമ്മദിന്റെ 44 ഓളം ഭീകരരെ വീട്ട് തടങ്കലിലാക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്. ജയിഷ സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗറും വീട്ട് തടങ്കലിലായി.

മുബൈ ഭീകരാക്രമണ സമയത്തും, പത്താന്‍കോട്ട് ആക്രമണ സമയത്തും ഇത്തരത്തില്‍ ഭീകരരെ പാക്കിസ്ഥാന്‍ വീട്ട് തടങ്കലിലാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News