അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനായി അതിവേഗം 9000 റണ്‍സ് നേടുന്ന ബഹുമതി ഇനി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്വന്തം.

ഇന്ന് 22 റണ്‍സ് എത്തിയപ്പോള്‍ ആണ് കോഹ്ലി ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങിന്റെ റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിയത്.

159 ഇന്നിംഗ്‌സില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. പോണ്ടിംഗ് 203 ഇന്നിംഗ്‌സ് എടുത്താണ് 9000 റണ്‍സ് തികച്ചത്. ഗ്രെയിം സ്മിത്ത്, ധോണി, അലന്‍ ബോര്‍ഡര്‍, ഫ്‌ലെമിംഗ് എന്നിവരാണ് തൊട്ടു താഴെയുള്ള മറ്റ് ബാറ്റസ്മാന്‍മാര്‍.