വേനലിൽ സൂര്യാതാപത്തിനൊപ്പം പകർച്ച വ്യാധികളും; കനത്ത ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

വേനലിൽ സൂര്യാതപത്തിനൊപ്പം പകർച്ച വ്യാധികൾക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ‌വരും ദിനങ്ങളിൽ ജലജന്യരോഗങ്ങളും കൊതുകുജന്യരോഗങ്ങളും പടരാൻ സാധ്യതയേറെയാണെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്.

സൂര്യാതാപം, ജലജന്യ – കൊതുക് ജന്യ രോഗങ്ങൾ എന്നീ മൂന്ന് ഘട്ടമായാണ് ആരോഗ്യവകുപ്പിന്‍റെ പ്രതിരോധ പ്രവർത്തനം. വേനൽ ചൂട് ക്രമാതീതമായി ഉയർന്നിരിക്കെ സൂര്യാതപത്തോടൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളുംവ്യാപകമാകാനിടയുണ്ട്.

ശുദ്ധജല ലഭ്യത കുറയുന്നത് ജലജന്യരോഗങ്ങളും കൊതുക് ജന്യ രോഗങ്ങളും പടരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു.

മഞ്ഞപിത്തം, ചിക്കന്‍പോക്‌സ്, ഡെങ്കിപ്പനി, കോളറ, ഹെപ്പറ്റൈറ്റിസ്-എ തുടങ്ങിയവ രോഗങ്ങൾ
പിടിപെടാതിരിക്കാൻ പ്രതിരോധ മാർഗങ്ങൾ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതയിലൂടെ സ്വീകരിച്ച് വരികയാണ്. ജനങ്ങളും ഇത് പാലിക്കണമെന്ന് വകുപ്പ് ആഭ്യർത്ഥിക്കുന്നു.

തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. ശേഖരിച്ചുവെച്ച വെള്ളത്തിൽ കൊതുകുവളരുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ശരീരതാപം ക്രമാതീതമായി ഉയര്‍ന്നാൽ ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിയിടിപ്പ്. അബോധാവസ്ഥ തുടങ്ങിയവക്കും സാധ്യതയുണ്ട്. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ തന്നെ ചികിൽസ തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഒരോ ദിനവും ഒാരോ ജില്ലകളിലെയും സ്ഥിതിഗതികൾ വിലയിരുത്തിയാണ് ആരോഗ്യവകുപ്പ് തുടർനടപടികളെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News