കോമഡി, ആക്ഷന്‍: കോടതി സമക്ഷം ബാലൻ വക്കീലിന്റെ പുതിയ ടീസർ 

വിക്കൻ വക്കീലിന്റെ വരവ് ആഘോഷിച്ച് മലയാളികൾ. ദിലീപിന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.

ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയോടെ മൂന്നാമത്തെ ആഴ്ചയും മുന്നേറുകയാണ്.

ഹാസ്യത്തിനും ആക്ഷനും ഒരേപോലെ സ്ഥാനം കൊടുത്ത ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ പുതിയ ടീസർ ഇറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

പുറത്തിറങ്ങിയ നിമിഷ നേരം കൊണ്ട് ടീസറിന് സാമൂഹ്യ മാധ്യങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 21 നാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ തീയറ്ററുകളിലെത്തിയത്.

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രം ബോക്‌സ്ഓഫീസ് കളക്ഷനിലും സൂപ്പര്‍ഹിറ്റ് ആയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ചിത്രത്തിന്റെ അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

അഞ്ച് ദിവസംകൊണ്ട് ചിത്രം പത്ത് കോടി നേടി. കോമഡിയും ആക്ഷന്‍സും സസ്‌പെന്‍സുമൊക്കെ നിറച്ചുകൊണ്ടായിരുന്നു കോടതി സമക്ഷം ബാലന്‍വക്കീല്‍ തീയറ്ററുകളിലെത്തിയത്.

പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ കഥാപാത്രമാകുന്ന ചിത്രമാണിത്. പാസഞ്ചറില്‍ ദിലീപിന്റെ നായികയായ മംമ്ത മോഹന്‍ദാസും തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍.

ടു കണ്‍ട്രീസിന് ശേഷം മംമ്ത ദിലീപിന്റെ നായികയായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിന്റെ തെലുങ്കിലും ഹിന്ദിയിലും റീമേക്കിന് ഒരുങ്ങുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണകമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ അരങ്ങേറ്റംകുറിച്ച ചിത്രം കൂടിയാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’.

https://www.facebook.com/ActorDileep/videos/331686924130536/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News