ബാഹുബലിയെന്ന ഒറ്റ ചിത്രമാണ് പ്രഭാസ് എന്ന തെലുങ്ക് താരത്തിന്‍റെ കരിയറിനെ മാറ്റിമറിച്ചത്.
രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രണ്ടു ഭാഗവും സൂപ്പര്‍ ഹിറ്റുകളായിമാറി. പുതിയ ചിത്രമായ സഹോയുടെ ഷൂട്ടിങ് തിരക്കിലാണ് താരമിപ്പോള്‍.

അമേരിക്കയില്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം. പ്രഭാസിന്‍റെ മുഖത്തടിക്കുന്ന പെണ്‍ കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വെെറലാകുന്നത്.

പെണ്‍കുട്ടി പ്രഭാസിനെ കണ്ട സന്തോഷത്തില്‍ ഓടിയെത്തുന്നതും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സെല്‍ഫിയെടുത്ത ശേഷം പ്രിയ താരത്തെ അടുത്തു കണ്ട സന്തോഷത്തില്‍ മുഖത്തടിക്കുന്നതും ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അടിയേറ്റ പ്രഭാസ് ഒരു ചെറു ചിരിയോടെ മുഖം തടവുന്നതും ദൃശ്യങ്ങളില്‍ കാണാം.