മെല്‍ബണ്‍: ഇന്ത്യന്‍ ദന്തഡോക്ടര്‍ ഓസ്ട്രേലിയയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. പ്രീതി റെഡ്ഡിയെന്ന ഇന്ത്യ ന്‍ ഡോക്ടറെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരെ ക‍ഴിഞ്ഞ ഞായറാ‍ഴ്ച മുതല്‍ കാണ്മാനില്ലായിരുന്നു.

കാണ്മാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവരുടെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സിഡ്നില്‍ കണ്ടെത്തിയത്.

കാറിലുണ്ടായിരുന്ന സ്യൂട്ട് കേസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലാകെ കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സെന്‍റ് ലിയോണാഡ്സില്‍ ഒരു ഡന്‍റെല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു പ്രീതി. കാണാതായ ദിവസം 11 മണിയോടെ ഇവര്‍ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.

അതിനിടെ ഇവരുടെ മുന്‍ കാമുകന്‍ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതും പ്രീതിയുടെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.