സ്തനാര്‍ബുദം കണ്ടെത്താന്‍ ബ്രാ രൂപകല്‍പ്പന ചെയ്ത മലയാളി വനിതയ്ക്ക് പുരസ്കാരം

സ്തനാര്‍ബുദം കണ്ടെത്താന്‍ ബ്രാ രൂപകല്‍പ്പന ചെയ്ത മലയാളി വനിതയ്ക്ക പുരസ്കാരം. നാഷണല്‍ അവാര്‍ഡ് ഫോര്‍ വിമെന്‍സ് ഡെവലപ്‌മെന്റ് ത്രൂ ആപ്ലിക്കേഷന്‍ ഓഫ് സയന്‍സും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നാരീശക്തി പുരസ്‌കാരവുമാണ് സീമയ്ക്ക് ലഭിച്ചത്.

സ്തനാര്‍ബുദം പരിശോധിക്കാന്‍ ഇവരും സംഘവും ചേര്‍ന്ന് നിര്‍മിച്ച സെന്‍സറുകള്‍ ഘടിപ്പിച്ച ബ്രേസിയര്‍ ശാസ്ത്രലോകം ശ്രദ്ധിച്ച കണ്ടുപിടിത്തമാണ്.

അത്താണിയിലെ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്‌ട്രോണിക് ടെക്‌നോളജി (സി-മെറ്റ്) യിലെ ശാസ്ത്രജ്ഞയാണ് സീമ.

വനിതാദിനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നാരീശക്തി പുരസ്‌കാരത്തിനും (ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും) ഇത്തവണ ഈ ശാസ്ത്രപ്രതിഭ അര്‍ഹയായി. വനിതാദിനമായ മാര്‍ച്ച്‌ എട്ടിന് രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News