കണ്ടാല്‍ ഒരു മിലിട്ടറി ട്രാക്കാണെന്നേ തോന്നൂ. പക്ഷെ ഇവന്‍ ആലൊരു എസ്യവിയാണ്. മിലിട്ടറി ട്രക്കിനെയും ജീപ്പിനെയും ചേര്‍ത്ത് കൂറ്റന്‍ എസ്‌യുവിക്ക് രൂപം നല്‍കിയത് ദുബായ് ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഹമ്ദാന്‍ അല്‍ നഹ്യാനാണ്.

ഇരുവശത്തും അഞ്ചു ഭീമന്‍ ടയറുകള്‍. മുപ്പത്തഞ്ചടി നീളം. എട്ടടി വീതി. പത്തടി ഉയരം. ദാബിയാന്‍ എന്നു പേരിട്ടിരിക്കുന്ന എസ്‌യുവിയില്‍ വാഹന ലോകം അമ്പരന്ന് നില്‍ക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ എസ്‌യുവിയെന്ന് ദാബിയാനെ ഉടമ വിശേഷിപ്പിക്കുന്നു.

24 ടണ്‍ ഭാരമുണ്ട് വാഹനത്തിന്. ഓഷ്‌കോഷ് M1075 മിലിട്ടറി ട്രക്കും ജീപ്പ് റാംഗ്ലര്‍ അണ്‍ലിമിറ്റഡും ചേര്‍ന്നാണ് പുതിയ വാഹനം ഉടലെടുത്തിരിക്കുന്നത്. ഡോഡ്ജ് ഡാര്‍ട്ട് മോഡലിന്റെ ഭാഗങ്ങളും എസ്‌യുവിയുടെ രൂപകല്‍പ്പനയില്‍ ഇദ്ദേഹം ഉപയോഗിച്ചിരിക്കുന്നു.

ഓഷ്‌കോഷ് ട്രക്കിലെ 15.2 ലിറ്റര്‍ ആറു സിലിണ്ടര്‍ കാറ്റര്‍പ്പില്ലര്‍ എഞ്ചിനാണ് ദാബിയാന്റെ ഹൃദയം. വാട്ടര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 600 bhp കരുത്താണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക.