കൊല്ലത്ത് ആർഎസ്എസ് പ്രവർത്തകർ വീട്ടമ്മയുടെ ഉടുവസ്ത്രം വലിച്ചു കീറി ആക്രമിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊല്ലത്ത് ആർ.എസ്സ്.എസ്സ് പ്രവർത്തകർ വീട്ടമ്മയുടെ ഉടു വസ്ത്രം വലിച്ചു കീറി ആക്രമിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

സ്ത്രീകൾക്കുള്ള തുല്ല്യത ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ അവരുടെ സ്വകാര്യതയെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു.

പിന്നോക്കാവസ്ഥയിൽ നിന്ന് ദളിത്ത് സമൂഹത്തെ പിടിച്ചുയർത്തുവാനുള്ള ശ്രമത്തിനിടെ അവരെ തളർത്തുന്ന, ആക്രമിക്കുന്ന ക്രിമിനലുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷനംഗം ഷാഹിദാ കമാൽ അറിയിച്ചു.

ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ച മൂന്ന് സെന്റിലെ കൊച്ചു വീടിന്റെ വേലി മദ്യലഹരിയിൽ എത്തുന്ന അയൽവാസിയായ ആർ.എസ്സ്.എസ്സ് സംഘം സ്ഥിരം പൊളിക്കുന്നതിനെ ചോദ്യം ചെയ്തതാണ് ആർ.എസ്സ് എസ്സ് പ്രകോപനത്തിനിടയാക്കിയത്.

തുടർന്നായിരുന്നു വീട്ടമ്മയായ ശ്രീദേവിയുടെ ഉടുവസ്ത്രം വലിച്ചു കീറി അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രെഞ്ചു ജില്ലാ ആശുപത്രിയിൽ ചികിക്സയിലാണ്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News